Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Profit

വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗി​ച്ച് സാ​മ്പ​ത്തി​ക നേ​ട്ടം കൊ​യ്യു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ

സി​നി​മാ ചി​ത്രീ​ക​ര​ണ​വേ​ള​യി​ലെ ബി​ടി​എ​സ് ദൃ​ശ്യ​ങ്ങ​ൾ​ക്കും ചി​ത്ര​ങ്ങ​ൾ​ക്കും ഇ​നി ക​ർ​ശ​ന നി​യ​ന്ത്ര​ണം. നി​ർ​മാ​താ​വി​ന്‍റെ മു​ൻ​കൂ​ർ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ യാ​തൊ​രു ദൃ​ശ്യ​ങ്ങ​ളും യൂ​ട്യൂ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി നി​ർ​ദ്ദേ​ശി​ച്ചു.

സി​നി​മ സെ​റ്റു​ക​ളി​ൽ നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ്വ​ന്തം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തും അ​വ വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗി​ച്ച് സാ​മ്പ​ത്തി​ക നേ​ട്ടം കൊ​യ്യു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​ത്ത​ര​മൊ​രു ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.
 
കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ

"വി​ഷ​യം: സി​നി​മാ ചി​ത്രീ​ക​ര​ണ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ, യൂ​ട്യൂ​ബ്, മ​റ്റ് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ എ​ന്നി​വ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്.

സി​നി​മാ ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ടെ​ക്‌​നീ​ഷ്യ​ൻ​മാ​രും മ​റ്റ് അം​ഗ​ങ്ങ​ളും, ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ​യും സെ​റ്റി​ലെ പ്ര​വ​ർ ത്ത​ന​ങ്ങ​ളി​ലെ​യും, ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന ജോ​ലി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യോ ചി​ത്ര​ങ്ങ​ളോ ആ​യി പ​ക​ർ​ത്തി സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും, ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗി​ച്ച് സാ​മ്പ​ത്തി​ക നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തും കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ ദൃ​ശ്യ​ങ്ങ​ൾ, സെ​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ബി​ഹൈ​ൻ​ഡ് ദി ​സീ​ൻ​സ് ദൃ​ശ്യ​ങ്ങ​ൾ, മ​റ്റ് നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ​വ​കാ​ശ​വും (Copyright), ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​വും (Intellecutal Property Rigths), അ​വ ചി​ത്രീ​ക​രി​ക്കാ​നും, പ്ര​സി​ദ്ധീ​ക​രി​ക്കാ​നും, വി​ത​ര​ണം ചെ​യ്യാ​നും, പ്ര​ദ​ർ​ശി​പ്പി​ക്കാ​നും, വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള സ​മ്പൂ​ർ​ണ​വും പ്ര​ത്യേ​ക​വു​മാ​യ അ​വ​കാ​ശം ബ​ന്ധ​പ്പെ​ട്ട സി​നി​മ​യു​ടെ നി​ർ​മാ​താ​വി​നാ​ണ്.

അ​തി​നാ​ൽ, ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​താ​വി​ന്‍റെ മു​ൻ​കൂ​ർ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ സി​നി​മാ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു വി​ഡി​യോ​യോ ചി​ത്ര​മോ ശ​ബ്ദ​രേ​ഖ​യോ യൂ​ട്യൂ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ, അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ, പ​ങ്കു​വ​യ്ക്കു​ക​യോ, വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ല.

ഈ ​നി​ർ​ദ്ദേ​ശം സി​നി​മാ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്കും, ക​ലാ​കാ​ര​ന്മാ​ർ​ക്കും, ജീ​വ​ന​ക്കാ​ർ​ക്കും, ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ക്കു​ന്ന​വ​ർ​ക്കും ഉ​ൾ​പ്പെ​ടെ ചി​ത്രീ​ക​ര​ണ സ്‌​ഥ​ല​ത്ത് പ്ര​വ​ർ​ത്തി ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്.

സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും ഈ ​നി​ർ​ദ്ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് നി​ർ​മാ​താ​ക്ക​ളു​ടെ നി​യ​മ​പ​ര​വും പ​ക​ർ​പ്പ​വ​കാ​ശ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

 

Latest News

Corehub Up